വീണ്ടും നദിയ; പറയാനുണ്ട് മൂന്നുപതിറ്റാണ്ടിന്റെ വിശേഷങ്ങൾ

മൂന്ന് പതിറ്റാണ്ടിനിടെ മുപ്പത്തിയൊന്ന് ചിത്രങ്ങൾ. ആദ്യവും അവസാനവും അഭിനയിച്ച ചിത്രങ്ങളാകട്ടെ നടൻ മോഹൻലാലിനൊപ്പവും. നീരാളി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തിയ നടി നദിയ മൊയ്തുവിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.  നീരാളി എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ മനോരമ ന്യൂസ് പ്രതിനിധി ഹരിത മുകുന്ദനുമായി നദിയ മൊയ്തു പങ്കുവച്ചു.