സൈബർ സുരക്ഷാ വിദഗ്ധൻ ബിനോഷ് അലക്സ് പുലർവേളയിൽ

ഇന്റര്‍നെറ്റില്‍ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള നിയമം കൂടുതല്‍ കര്‍ശനമാകുന്നു. നിലവില്‍ യൂറോപ്യന്‍ യൂണിയനില്‍ മാത്രമാണ് പൊതുവിവരസംരക്ഷണ നിയമം പ്രാബല്യത്തില്‍ വരുന്നതെങ്കിലും,, ആ രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി ഇടപാടുകള്‍ നടത്തുന്ന കമ്പനികള്‍ക്കും നിയമം ബാധമാകും. ചുരുക്കത്തില്‍ ഇന്റര്‍നെറ്റ് സെര്‍ച്ചുവഴി ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന കാര്യത്തിലടക്കം കൂടുതല്‍ ജാഗ്രത വേണ്ടിവരും. അല്ലാത്തപക്ഷം വന്‍പിഴ അടക്കം ശിക്ഷകളാണ് കാത്തിരിക്കുന്നത്.