തകർപ്പൻ പ്രകടനത്തോടെ വികടകുമാരൻ; സന്തോഷം പങ്കുവെച്ച് ബോബൻ സാമുവേൽ

boban-samuel
SHARE

റോമന്‍സ് എന്ന ചിത്രത്തിനുശേഷം അതേ ടീം അഞ്ചു വര്‍ഷത്തിനുശേഷം വീണ്ടും ഒന്നിച്ച ചിത്രം വികടകുമാരന്‍ മികച്ച അഭിപ്രായംനേടുമ്പോൾ സംവിധായകനായ ബോബന്‍ സാമുവല്‍  സന്തോഷത്തിലാണ്. ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ അരുണ്‍ ഘോഷും, അന്തരിച്ച ബിജോയ് ചന്ദ്രനും ചേര്‍ന്ന് നിര്‍മ്മിച്ച വികടകുമാരന്റെ ട്രെയ്‍ലര്‍ നേരത്തെ മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്.  കോമഡി എന്റര്‍ടൈനറായ വികടകുമാരനിൽ കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ മലയാളികൾക്ക് സുപരിചിതനായ വിഷ്ണു ഉണ്ണികൃഷ്ണനുപുറമെ  ധര്‍മ്മജന്‍ ബോള്‍ഗാട്ടി,  മാനസ രാധാകൃഷണൻ, മേഘ്ന മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.. സലീംകുമാര്‍, ഇന്ദ്രന്‍സ്, ബൈജു മഹേഷ്, സുനില്‍ സുഖദ, ഷാജു ശ്രീധര്‍, സീമാ ജി.നായര്‍, ഗീതാനന്ദ്, ജിനു എബ്രഹാം തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. 2011ൽ ജനപ്രിയനിൽത്തുടങ്ങി ഇതുവരെ അഞ്ചു ചിത്രങ്ങൾ. ഷാജഹാനും പരീക്കുട്ടിയും, ഹാപ്പി ജേർണി, റോമൻസ് എന്നിവയാണ് മറ്റുചിത്രങ്ങൾ.

MORE IN PULERVELA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.