'മട്ടാഞ്ചേരി'യിൽ സംഗീതമൊരുക്കി രാജേഷ് ബാബു– ഷിംജിത് ശിവന്‍ കൂട്ടുകെട്ട്

ഐ.എം. വിജയന്‍ നായകനായ മട്ടാഞ്ചേരി എന്ന ചിത്രത്തിലൂടെ സംഗീത സംവിധാനത്തിലേയ്ക്ക് ചുവടു വച്ച് രാജേഷ് ബാബു– ഷിംജിത് ശിവന്‍ കൂട്ടുകെട്ട്. ക്ലാസിക്കല്‍ ടച്ചുള്ള ഇവരുടെ പാട്ടുകള്‍ക്ക് മികച്ച പ്രതികരണമാണ് തീയറ്ററുകളില്‍. സിനിമാ, സംഗീത വിശേഷങ്ങള്‍ ഇവര്‍ മനോരമ ന്യൂസിനോട് പങ്കുവെച്ചു.