റീതിങ്ക് ഫൗണ്ടേഷൻ, വിദേശ സ്കോളര്‍ഷിപ്പിലേക്കു ഒരു ചവിട്ടുപടി

rethink-foundation
SHARE

വിദേശ സ്കോളര്‍ഷിപ്പുകളിലേക്കുള്ള ചവിട്ടുപടിയാകുകയാണ് കൊച്ചിയിലെ ഒരു യുവ കൂട്ടായ്മ. സ്കോളര്‍ഷിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഏകോപിപ്പിച്ചും മുമ്പ് സ്കോളര്‍ഷിപ്പ് ലഭിച്ചവരുമായി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയും വിദ്യാര്‍ഥികള്‍ക്ക് പുതിയ ലോകത്തേക്ക് വഴികാട്ടുകയാണ് റീതിങ്ക് ഫൗണ്ടേഷന്‍. ആറുമാസം കൊണ്ട് അറുപതോളം പേര്‍ക്കാണ് ഇവര്‍ സ്കോളര്‍ഷിപ്പിലേക്ക് വഴികാട്ടിയത്.  

തൃക്കാക്കരയിലെ  ഈ കോഫിക്ലബില്‍ നടക്കുന്നത് ഒരു കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമെന്നോ,  ഒരു നന്ദി പറച്ചിലെന്നോ ഒക്കെ വിളിക്കാവുന്ന ഒരു കൂടിക്കാഴ്ചയാണ്. റീതിങ്ക് ഫൗണ്ടേഷന്‍ എന്ന കൂട്ടായ്മയുടെ സഹായത്തോടെ വിദേശത്തെയും രാജ്യത്തെയും പ്രമുഖ സ്കോളര്‍പ്പിപ്പുകള്‍ക്ക് അര്‍ഹരായവര്‍ റീതിങ്കിന്‍റെ പിന്നണിക്കാരെ കാണാനെത്തിയതാണ്. 

ആര്യ മുരളി, സന്ദീപ് സക്കറിയ , സ്റ്റാര്‍ട് അപ് വില്ലേജിന്‍റെ ഫൗണ്ടര്‍ സിഇഒ സിജോ കുരുവിള, എന്നിവരാണ് റീതിങ്ക് ഫൗണ്ടേഷനു പിന്നിലുള്ളത്. ടെക് ലോകത്തെ സ്വദേശത്തേയും വിദേശത്തെയും മികച്ച സ്കോളര്‍ഷിപ്പുകള്‍ കണ്ടെത്തി അതിന്‍റെ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുകയാണ് റീതിങ്ക്. വിക്കിപീഡിയയില്‍ റീതിങ് എന്ന പേജുവഴിയാണ് സ്കോളര്‍ഷിപ്പിന്‍റെ വിശദാംശങ്ങള്‍ നല്‍കുന്നത്.

ആറുമാസം കൊണ്ട് ഏഴുപേര്‍ക്ക് വിദേശ സ്കോളര്‍ഷിപ്പുകളും 43 പേര്‍ക്ക് ദേശീയ സ്കോളര്‍ഷിപ്പുകളും ലഭ്യമാക്കിക്കഴിഞ്ഞു. ഓഫീസ് പോലുമില്ലാതെ കോഫി ക്ലബിലെ കൂടിച്ചേരലുകളില്‍ നിന്നാണ് ഇവര്‍ ഈ നേട്ടത്തിലേക്കെത്തിയത്. സൗജന്യമാണ് റീതിങ്കിന്‍റെ സേവനം. റീതിങ്ക് ഫൗണ്ടേഷന്‍ എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ സ്കോളര്‍ഷിപ്പുകളിലേക്കുള്ള വഴി തുറക്കുകയായി.

MORE IN PULERVELA
SHOW MORE