സിനിമയിൽ ആര് പാടണമെന്നത് സംഗീതസംവിധായകരുടെ തീരുമാനമാണെന്ന് ഗായിക സംഗീത ശ്രീകാന്ത്. പറക്കാൻ കൊതിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന സിനിമയായ എബിയിലെ സംഗീത പാടിയിരിക്കുന്ന ഗാനങ്ങൾ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ചോട്ട മുംബൈയിലെ പൂനിലമഴ എന്ന പാട്ടോടെയാണ് സംഗീത ശ്രദ്ധ നേടിയത്. ചട്ടക്കാരി എന്ന ചിത്രത്തിലെ ഓ മൈ ജൂലി, കമ്മത്ത് ആന്‍ഡ് കമ്മത്ത്, മഹേഷിന്റെ പ്രതികാരം, 32 ആം അധ്യായം 23ആം വാക്യം തുടങ്ങി മലയാളത്തിലെ ഹിറ്റ് പാട്ടുകള്‍ പാടി. തെലുങ്കില്‍ ഒരു സിനിമയിലും ഗായികയായി. എബിയുടെ സംവിധായകന് ശ്രീകാന്ത് മുരളിയുടെ ഭാര്യ കൂടിയാണ് സംഗീത.