ലോക ടൂറിസം ഭൂപടത്തിൽ അമേരിക്കയുടെ സമ്പത്താണ് നയാഗ്ര വെള്ളച്ചാട്ടം. നിലയ്ക്കാതെ ഒഴുകുന്ന മഹാനദി. അമേരിക്കയുടെ ജനാധിപത്യപ്രക്രിയയും ഇതുപോലെ സ്വഭാവികമായി ഒഴുകാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. മലയാള മനോരമ ചീഫ് റിപ്പോർട്ടർ സന്തോഷ് ജോൺ തൂവൽ നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപത്തുനിന്ന് തയ്യാറാക്കിയ റിപ്പോർട്ട്.
ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ നയാഗ്രയിലൂടെ ഒഴുകിപ്പോകുന്ന വെള്ളമെത്ര? ഒരു മിനിറ്റിൽ 1,10,000 മീറ്റർ ക്യൂബ് വെള്ളം. സിംപിളായി പറഞ്ഞാൽ കേരളത്തെ മുഴുവൻ വെളിച്ചം പുതപ്പിക്കുന്ന നമ്മുടെ ഇടുക്കി ഡാം നിറഞ്ഞുകിടക്കുമ്പോഴുള്ള വെള്ളം വെറും നാലുമിനിറ്റുകൊണ്ട് നയാഗ്ര വഴി ഒഴുകിപ്പോകുന്നു.