മഴമറകൃഷി വിജയകരമായി നടത്തുന്ന ഒരു കര്‍ഷകയെ പരിചയപ്പെടാം. കൃഷിക്കാരി എന്ന് കേള്‍ക്കുമ്പോള്‍ പ്രായമുള്ള ഒരാളെയാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ തെറ്റി. പതിനെട്ടുകാരിയാണ് മണ്ണില്‍ നൂറുമേനി കൊയ്യുന്നത്.
ആലപ്പഴ മുഹമ്മ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ ഈ അന്‍പതുസെന്‍റ് കാണുന്നവര്‍ കണ്ണെടുക്കില്ല. വീടിനെ മറച്ച് പച്ചപ്പാണ്. വെറും പച്ചപ്പല്ല, കൃഷിത്തോട്ടം. കോവല്‍ വള്ളികളാണ് വീട്ടുമുറ്റത്ത് സ്വീകരിക്കുന്നതെങ്കില്‍ വീടിനുപിന്നിലും വശങ്ങളിലുമൊക്കെ ചെന്നാല്‍ വേറെയും കാണാം കൃഷിയിനങ്ങള്‍. അതിലേയ്ക്ക് പോകും മുമ്പ് കര്‍ഷകയെ പരിചയപ്പെടാം. ടിഎസ് ശരണ്യ.ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി. മികച്ച യുവ കര്‍ഷകക്കുള്ള മുഹമ്മ പഞ്ചായത്തിന്‍റെ പുരസ്കാരം വീടിനുള്ളിലിരിപ്പുണ്ട്. മഴമറ കൃഷിയാണ് ശരണ്യയുടെ രീതി. വീടുപോലെ തീര്‍ത്ത കൂടാരത്തിനുള്ളിലെ കൃഷി. ഞങ്ങളെത്തുമ്പോള്‍ പാവല്‍ വിളഞ്ഞുകിടക്കുന്നുണ്ട്. കൃഷിയുടെ പ്രത്യേകതകള്‍ കര്‍ഷകയില്‍നിന്നു തന്നെ കേള്‍ക്കാം
കഴിഞ്ഞ വര്‍ഷം ഈ തോട്ടത്തില്‍ നിന്ന് നൂറുടണ്‍ പയര്‍ വിറ്റു ശരണ്യ. ഒന്നാം വര്‍ഷ മലയാളം ഡിഗ്രിക്ലാസിനിടയിലാണ് വീട്ടിലെ ഇത്തിരിയിടത്ത് ഒത്തിരി കൃഷി ,പച്ചക്കറി മാത്രമല്ല. പശുമുതല്‍ മീന്‍ വളര്‍ത്തല്‍ വരെയുണ്ട്. വീടിനു പിന്നില്‍ മൂന്ന് കുളങ്ങള്‍.
രൂഹു കട്ട്ല ഗിഫ്റ്റി സിലോപ്പി അങ്ങനെ നീളുന്നു കുളത്തിലെ കൃഷി. വീട്ടിലേയ്ക്ക് ആവശ്യമുള്ളതെല്ലാം ഇവിടെത്തന്നെ വിളയിക്കുന്നു. പഠനത്തിനിടക്ക് എങ്ങനെ സമയം കണ്ടെത്തുന്നുവെന്നത് സ്വോഭാവികമായ ചോദ്യം. ഈ ഉത്തരം മാതൃകയാണ്. അനുകരിക്കപ്പെടേണ്ടത്. മണ്ണറിഞ്ഞ പെണ്ണെന്ന പ്രയോഗം ഈ വീടിന് യോജിച്ചതുതന്നെ