E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 12:31 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

മലയാളി മറന്ന രാഷ്ട്രകവിയുടെ ഓര്‍മയിൽ മഞ്ചേശ്വരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരളത്തിന്റെ വടക്കേ അറ്റത്ത് കഴിഞ്ഞ മാസം ഒരു സ്മാരക കേന്ദ്രം തുറന്നു. മലയാളി മറന്ന, രാഷ്ട്രകവി ഗോവിന്ദപൈയെ കുറിച്ചറിയാൻ സന്ദർശക പ്രവാഹമാണ് മഞ്ചേശ്വരത്തെ കവിവീട് ഉൾപ്പെടുന്ന സ്മാരകത്തിലേക്ക്. 

ഇതൊരു പ്രായശ്ചിത്തമാണ്. സൗകര്യപൂർവം മറവിയിലേക്ക് തള്ളിയ ഒരു മഹാനോടുള്ള വൈകിയുദിച്ച വിവേകം. ബ്രിട്ടീഷ് ഭരണക്കാലത്ത് രാഷ്ട്രകവി പദവി നൽകി ആദരിച്ച രണ്ടുമലയാളികളിൽ ഒരാളോടെ കേരളം നീതിപുലർത്തിയൊള്ളൂ. മഹാകവി വള്ളത്തോള്‍ നാരായണ മേനോനോടപ്പം രാഷ്ട്രകവി പട്ടം കിട്ടിയ രണ്ടാമന്റെ വെങ്കല പ്രതിമയാണിത്. കേരളത്തിൽ ഒരിടത്തും കൈതെറ്റായി പോലും ഈ പ്രതിമ സ്ഥാപിക്കപ്പെട്ടില്ലെന്നതാണ് വസ്തുത. പേര്. ഗോവിന്ദപൈ, സ്വദേശം പഴയ തുളുനാട്ടിലെ മഞ്ചേശ്വരം. കന്നഡ മാതൃഭാഷയാക്കിയതിന് മലയാളി ശിക്ഷിച്ച രാഷ്ട്രകവി. 

1963 ൽ എൺപതാം വയസിൽ മരണപ്പെടുന്നതിന് മുമ്പ് തന്നെ സ്വന്തം വീടും സ്ഥലവും സർക്കാരിന് വിട്ടുനൽകിയിരുന്നു കവി.പക്ഷേ കള്ളൻമാരുടെയും സാമൂഹിക ദ്രോഹികളുടെയും കേന്ദ്രമാകാനായിരുന്നു വിധി. ആറര പതിറ്റാണ്ടാണ് സാക്ഷര കേരളം നന്ദികേട് തുടർന്നത്..2005 വീരപ്പമൊയ്്ലി കേന്ദ്രമന്ത്രിയായതോടെയാണ് പിന്നീ്ട് കാര്യമായ നീക്കങ്ങൾ നടന്നത്.അതാണ് ഇപ്പോൾ പൂർത്തിയായത്. 

കിളിക്കൂട്ടമെന്ന അർഥമുള്ള കന്നഡ വാക്കായ കിളിവണ്ടുവെന്നാണ് സ്മാരകത്തിന്റെ പേര്. കവിയുടെ കൃതികൾ മലയാളമടക്കമുളള ഭാഷകളിലേക്ക് മൊഴിമാറ്റുന്നതിനും ഗവേഷണത്തിനും കേന്ദ്രത്തിൽ സൗകര്യങ്ങളുണ്ട്. ഇരുപത്തിമൂന്ന് ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന കവിയുടെ അയ്യായിരത്തിലധികം വരുന്ന രചനകളുടെ ഡിജിറ്റൽ പകർപ്പുകൾ ഇവിടെ ലഭ്യമാണ്. ഗവേഷകർക്ക് താമസിക്കാനുള്ള മൂന്ന് ഗസ്റ്റ് ഹൗസുകൾ കൂടി അടങ്ങുന്നതാണ് പദ്ധതി. 

യക്ഷഗാനത്തെ കുറിച്ചുള്ള ഗവേഷണ കേന്ദ്രവും ഇതോടപ്പമുണ്ട്. യക്ഷഗാനത്തിലെ വിവിധ വേഷങ്ങളെ പരിചയപെടുത്തുന്ന ബൊമ്മകളാണ് കേന്ദ്രത്തിന്റെ ആകർഷണം. ഏറെ പഴകിയെങ്കിലും ജീവിച്ചിരിക്കുമ്പോൾ തന്നെ കവിയെ ബഹുമാനിക്കാൻ മറന്നുപോയ നാടും നാട്ടുകാരും ഒരു മഹാനോട് ചെയ്യുന്ന പ്രായശ്ചിത്വമാകുകയാണ് ഗിളിവണ്ടുവെന്ന പക്ഷിക്കൂട്ടം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :