ഫാസ്റ്റ് പാട്ടുകൾക്കിടയിലും മെലഡി എങ്ങനെ ഉപയോഗിക്കാമെന്നതാണ് നോക്കുന്നതെന്ന് സുധീപ് ഇളയിടം. ഉപകരണ സംഗീതത്തിലെ സാധ്യതകൾ പരമാവധി ഉപയോഗിച്ച് ഫുക്രിയിലെ പാട്ടുകൾ. പ്രശസ്ത സംവിധായകൻ സിദ്ദിഖ് സംവിധാനം ചെയ്ത ഫുക്രി എന്ന സിനിമയിലെ കൊഞ്ചി വാ കണ്മണീ എന്ന ഗാനം സംഗീതം ചെയ്ത് ഡോ:സുധീപ് ഇളയിടം സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്.
റഫീഖ് അഹമ്മദ് രചിച്ചു നജീം അർഷാദ് പാടിയ ഗാനം സിനിമ റിലീസ് ആകുന്നതിനു മുൻപ് തന്നെ ലക്ഷക്കണക്കിന് പേർ യൂട്യൂബിലൂടെ കാണുകയും ഹിറ്റാകുകയും ചെയ്തിട്ടുണ്ട്. ഈ ഗാനം കൂടാതെ സച്ചിൻ വാരിയർ പാടിയ ഫുക്രി ഈസ് ലക്കി എന്ന തീം സോങ്ങും സുധീപ് സംഗീതം ചെയ്തു.
കൊച്ചി സർവകലാശാലയിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസ്സോസിയേറ്റ് പ്രൊഫസർ ആയി ജോലി ചെയ്യുകയാണ് ഡോ:സുധീപ്. ബി.ടെക്കും എം.ടെക്കും ഒന്നാം റാങ്കോടെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പാസ്സായ സുധീപ് കമ്പ്യൂട്ടർ എഞ്ചിനീറിങ്ങിൽ കൊച്ചി യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും എടുത്തു. അഞ്ചു വയസ്സ് മുതൽ വിവിധ ഉകരണങ്ങൾ പഠിക്കുന്ന സുധീപ് നല്ലൊരു മൃദംഗവിദ്വാൻ കൂടിയാണ്.