ഇന്നത്തെ അതിഥികളിലേക്കെത്താം. ആനന്ദത്തിന്റെ സംവിധായകന് ഗണേഷ് രാജും സിനിമയിലെ താരങ്ങളിലൊരാളായ വിശാഖ് നായരുമാണ് പുലര്‍വേളയില്‍. എന്‍ജിനീയറിങ് കോളജില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ വിസിറ്റഇന് പോകുന്ന ഒരു പറ്റം വിദ്യാര്‍ഥികളുടെ ആഘോഷത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ആനന്ദം തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രം നിര്‍മിച്ച് വിനീത് ശ്രീനിവാസനാണ്.
ആനന്ദവും മലര്‍വാടിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഇഴപിരിക്കാനാകാത്ത ബന്ധങ്ങളുണ്ടെന്ന് ആദ്യം കണ്ടെത്തിയത് വിനീത് ശ്രീനിവാസന് തന്നെയാണ്. കാണാം ആ അഞ്ചുകാരണങ്ങള്‍
മലര്‍വാടി ആര്‍ട്സ് ക്ലബിന്റെ നിര്‍മാതാവായ ജനപ്രിയനായകന് ദിലീപ് തന്നെയാണ് വിനീത് ആദ്യ നിര്‍മാതാവായ ആനന്ദത്തിന് ആദ്യക്ലാപ്പടിക്കാനെത്തിയത്. ഇവിടെ തീരുന്നില്ല ആനന്ദവും മലര്‍വാടിയും തമ്മിലുള്ള സാദൃശ്യങ്ങള്‍. ഏഴംഗസംഘത്തിന്റെ സൗഹൃദമാണ് മലര്‍വാടി പറഞ്ഞെതെങ്കില്‍ ആനന്ദവും ഏഴുകൂട്ടുകാരിലൂടെ കഥപറഞ്ഞുപോകുന്നു. ഒരേയൊരു വ്യത്യാസം, ആണ്‍പട മലര്‍വാടിയില്‍ അഞ്ചുണ്ടെങ്കില് ആനന്ദത്തില്‍ നാലെന്നുമാത്രം. മലര്‍വാടിയിലൂടെ കലാസംവിധാനരംഗത്ത് അജയന്മാങ്ങാട് അരങ്ങേറിയപ്പോള്‍ ആനന്ദത്തത്തിലൂടെ ഡിനോ ശങ്കര്‍ അരങ്ങേറ്റം കറിച്ചു. മലര്‍വാടിയിലൂടെ ആദ്യമായി പിന്നണിഗായകനായ സച്ചിന് വാര്യരാണ് ആനന്ദത്തിന്റെ സംഗീതസംവിധാനം. പുതുമുഖങ്ങളെ അണിനിരത്തിയാണ് ഇരുസിനിമകളുടേയും വരവെന്നതും തികച്ചും യാദൃശ്ചികം മാത്രം.