E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Pularvela

കാഴ്ചകളും സാഹസികതയും നിറഞ്ഞ് കാറ്റുകുന്നുമല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലമുകളിലേക്കുള്ള യാത്ര എന്നും ആവേശം പകരുന്നതാണ്. കാഴ്ചകളും സാഹസികതയുംനിറഞ്ഞ വയനാട് പടിഞ്ഞാറത്തറയിലുള്ള കാറ്റുകുന്നുമലയെ പരിചയപ്പെടാം. ബാണാസുരയിലെ മീൻമുട്ടിയിൽനിന്നാണ് മലകയറ്റം ആരംഭിക്കുന്നത്. കാടിനെ അടുത്തറിഞ്ഞാണ് യാത്ര. ഔഷധസസ്യങ്ങളും പൂക്കളും പഴങ്ങളുംകൊണ്ട് സമ്പന്നമായ കാട്. ഇരുപത് മിനുറ്റ് നടന്ന് കഴിഞ്ഞാൽ കാതിൽ കാട്ടുചോലയുടെ ശബ്ദം പതുക്കെ കേട്ട് തുടങ്ങും. 

അട്ടകൾ കുതിച്ച്്വരുന്നത് നമ്മുടെ കാല് ലക്ഷ്യമാക്കിയാണ്. ഈർപ്പമുള്ള സ്ഥലങ്ങളിലെല്ലാം ചോരയുടെ മണം പിടിച്ച് ഇവയുണ്ടാകും. കൈയിൽ ഉപ്പ് കരുതിയാൽ അട്ടകളെ ഇങ്ങനെ പ്രതിരോധിക്കാം. മഴക്കുറവ് കാട്ടരുവിയിലും കാണാം. മിനുസമുള്ള പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന വെള്ളം. അരുവിലൂടെതന്നെ മൂന്നോട്ട് പോകുന്നത് ത്രസിപ്പിക്കുന്ന യാത്രയാണ്. പാറകളിലൂടെ അളിപ്പിടിച്ച് കയറിയിറങ്ങി പോകാം. 

 കാട് കടന്ന് പുൽമേട്ടിലേക്ക്. മലമുളിലെത്താൻ ഇനിയും അരമണിക്കൂറിലെറെ നടക്കണം. ചുറ്റും പുല്ല് മൂടിയ മലനിരകൾ. ബാണാസുരമലയും സായിപ്പ്കുന്നും കാറ്റുകുന്നിലേക്കുള്ള യാത്രാമധ്യേ കാണാം. ആനകളുടെ വിഹാരകേന്ദമാണ് ഈമലനിരകൾ. കുന്നുകയറിയെത്തുന്നത് സമുദ്രനിരപ്പിൽനിന്ന് നാലായിരം അടി ഉയരത്തില്‍നിന്നുള്ള കാഴ്ചകളിലേക്കാണ്. 

അണക്കെട്ട് ചെറുതടാകം പോലെ കിടക്കുന്നു. നട്ടുച്ചയ്ക്കുപോലും മഞ്ഞുപാളികൾ ഡാമിന്റെ കാഴ്ച മറയ്ക്കും. സീപിഡ് ബോട്ടുകൾ തെന്നിനീങ്ങുന്നു. ഇവിടേക്ക് മീൻമുട്ടിയിൽനിന്ന് എട്ട് കിലോമീറ്ററാണ് നടക്കേണ്ടത്. കാട്ടുതീ ഭീഷണിയുളളതിനാൽ വേനൽക്കാലത്തൊഴിച്ച് ഇപ്പോൾ വേണമെങ്കിലും കാറ്റ്കുന്നിലേക്ക് ട്രക്കിങ് നടത്താം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :