ഒറ്റദിവസം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കി ഉയര്‍ന്ന് പറക്കുകയാണ് സൗബിന്‍ ഷാഹിറിന്റെ പറവ. നടനായി ചിരിപ്പിച്ച സൗബിന്റെ സംവിധാന സംരംഭത്തിനും ചിത്രം കണ്ടിറങ്ങിയവര്‍ ഫുള്‍ മാര്‍ക്ക് കൊടുത്തിരിക്കുന്നു. മട്ടാഞ്ചേരിക്കാരുടെ പ്രാവ് പറത്തല്‍ മല്‍സരമെന്ന എന്ന അപൂര്‍വ വിനോദമാണ് പറവയുടെ കഥാപശ്ചാത്തലം.
വേറിട്ടകഥയും കഴിവുറ്റ അഭിനേതാക്കളുമാണ് ചിത്രത്തിന്റെ കരുത്ത്. പ്രാവ് പറത്തൽ മത്സരത്തിൽ സമ്മാനം നേടാന്‍ കൊതിക്കുന്ന ഇച്ചാപ്പിയും ഹസീബും തിയറ്റര്‍വിട്ടിറങ്ങിയാലും നമ്മെ വിട്ടുപോകില്ല.
ഇച്ചാപ്പിയായി എത്തിയ അമൽ ഷായും ഹസീബ് ആയി എത്തിയ ഗോവിന്ദും ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.