മലയാളികള്‍ ഒരുക്കിയ തമിഴ് ചിത്രം മൂന്ന്റു രസികര്‍കള്‍ തിയറ്റുറുകളിലെത്തുന്നു. ആന്റോ ജോസഫും സി.ആര്.സലിമും ചേര്‍ന്ന് നിര്‍മിച്ച സിനിമ ഷെബി ചൗഗട്ട് ആണ് സംവിധാനം ചെയ്തത്. വിജയ് ആരാധകരായ മൂന്നുചെറുപ്പക്കാരുടെ കഥ ചിത്രം പറയുന്നു. നിര്‍മാതാവ് ആല്വിന് ആന്റണിയുടെ മകന് ആല്വിന് ജോണ്‍ ആന്റണി, ദൃശ്യത്തിലൂടെ ശ്രദ്ധേയനായ റോഷന് ബഷീര്‍, പുതുമുഖം പ്രേംയാസ് എന്നിവരാണ് മുഖ്യകഥാപാത്രങ്ങള്‍. തോര്‍ത്ത് എന്ന ലഘുചിത്രത്തിലൂടെ ശ്രദ്ധനേടിയ ബാലഗോപാലിന്റേതാണ് തിരക്കഥ. തലൈവാസല്‍ വിജയ്, പവര്‍സ്റ്റാര്‍ ശ്രീനിവാസന്, റിയാസ് ഖാന്, പത്മരാജ് രതീഷ് തുടങ്ങിയവരും സിനിമയിലുണ്ട്. സിനിമയുടെ ചില ഭാഗങ്ങള്‍ വിജയുടെ വീട്ടിലും ചിത്രീകരിച്ചിട്ടുണ്ട്.
ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്ന ആല്വിന് ജോണ്‍ ആന്റണിയും തിരക്കഥാകൃത്ത് ബാലഗോപാലുമാണ് അതിഥികള്‍.