യുവതാരങ്ങള്‍ക്ക് പ്രതീക്ഷയുമായി പുതിയ ചിത്രം കാപ്പു ചീനോ. നവാഗതനായ നൗഷാദ് സംവിധാനം ചെയ്ത സിനിമ വെള്ളിയാഴ്ച റിലീസ് ചെയ്യും. അനീഷ് ജി.മേനോന്, രവീന്ദ്രന്, അന്‍വര്‍ ഷെരീഫ്, ധര്മ്മജന്, സുനില്‍ സുഖദ, ഹരീഷ് കണാരന് എന്നിവരാണ് പ്രധാന താരങ്ങള്‍. അനീറ്റയും നടാഷയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഹേഷാം അബ്ദുള്‍ വഹാബ് സംഗീതമൊരുക്കിയ കാപ്പു ചീനോയിലെ രണ്ടുപാട്ടുകള്‍ സോഷ്യല്‍ മീഡയികളില്‍ ശ്രദ്ധേയമായിരുന്നു. ഡോ. സ്കോട്ടാണ് സിനിമ നിര്‍മിച്ചത്.
ജയറാം നായകനായ സര് സിപി എന്ന ചിത്രത്തില്‍ രോഹിണിയുടെ ഫ്ളാഷ് ബാക്ക് രംഗങ്ങളില്‍ അഭിനയിച്ചാണ് അനിറ്റ സിനിമയിലെത്തുന്നത്. ടേക്ക് ഓഫില്‍ നഴ്സായി വേഷമിട്ടു. കസബയിലെ ഗൗരി എന്ന വേഷം ശ്രദ്ധിക്കപ്പെട്ടു. ക്യാമറാമാന് വേണു സംവിധാനം ചെയ്യുന്ന കാര്‍ബണ്‍ എന്ന സിനിമയില്‍ ഫഹദിന്റെ സഹോദരിയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റുമാനൂര്‍ സ്വദേശിയാണ്.
തൃശൂരില്‍ മീഡിയാ സിറ്റി നടത്തുന്ന നൗഷാദിന്റെ കന്നി സംവിധാനസംരംഭം. പരസ്യരംഗത്ത് ശ്രദ്ധേയനായ നൗഷാദ് ആദ്യചിത്രത്തിലൂടെ പുതുമയുള്ള പ്രമേയമാണ് പരീക്ഷിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയും പശ്ചാത്തലമാകുന്നുണ്ട്.