ഓണചിത്രങ്ങളില്‍ പ്രേക്ഷപ്രശംസ പിടിച്ചുപറ്റി മുന്നേറുകയാണ് പൃഥ്വിരാജ് നായകനായെത്തിയ ആദം ജൊവാന്. സസ്പെൻസും പ്രണയവും നിസ്സഹായതയും ആക്ഷനുമെല്ലാം കൂട്ടിയിണക്കിയ ചിത്രം ഒട്ടും വിരസതയില്ലാതെ പ്രേക്ഷനെ പിടിച്ചിരുത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്. മിഷ്ടി ചക്രബര്‍ത്തിയാണ് നായിക. നായകനൊപ്പം പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് നരേൻ, ഭാവന, രാഹുൽ മാധവ് എന്നിവര്‍ അവതരിപ്പിക്കുന്നത്. സ്കോട്ലൻഡിന്റെ മിസ്റ്റിക് സൗന്ദര്യവും ഗോഥിക് ആർക്കിടെക്ച്ചറും കാഴ്ചകളുമെല്ലാം ചിത്രത്തിന് അസാമാന്യമായ ദൃശ്യഭംഗിയും നല്‍കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ജിത്തു ദാമോദർ പുലർവേളയിൽ അതിഥികളായെത്തി.