കുറച്ച് സിനിമകൾ ചെയ്താലും നല്ല ചിത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് നിരഞ്ജൻ. നിത്യജീവിതത്തോട് ബന്ധപ്പെട്ട് നിൽക്കുന്ന കഥാപാത്രങ്ങൾക്ക് ജനപ്രീതി കിട്ടുന്നതായാണ് കാണുന്നതെന്നും നിരഞ്ജന് പറയുന്നു. മണിയൻ പിളള രാജുവെന്ന നടന്റെ യുവത്വത്തിന്റെ പിന്നിലെ രഹസ്യത്തെക്കുറിച്ചും നിരഞ്ജൻ പറയുന്നു.
ആശയത്തില്‍ പുതുമയുമായി എത്തിയ ചിത്രമാണ് മണിയന്‍പിള്ള രാജുവിന്റെ മകന് നിരഞ്ജന് നായകനായി എത്തിയ ബോബി. പ്രായത്തില്‍ കവിഞ്ഞ സ്ത്രീയെ പ്രണയിച്ച് വിവാഹം കഴിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മിയ ജോര്‍ജാണ് നായിക. തിരക്കഥ ഒരുക്കി സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഷെബിയാണ്.