വേറിട്ട ശൈലിയില്‍ ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ കുക്കു സുരേന്ദ്രന്റെ ഇ തിയറ്ററില്‍. ദുര്‍മന്ത്രവാദവും അന്ധവിശ്വാസങ്ങളും നിറഞ്ഞുനില്ക്കുന്ന വലിയ തറവാട്ടിലാണ് കഥ നടക്കുന്നത്. ഏറെ കാലത്തിന് ശേഷം ഗൗതമി മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് ഇ. രോഹൻ ബജാജും ഹരികുമാറും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. മനോജ് പിള്ളയാണ് ഛായാഗ്രാഹണം.
സംഗീത് ശിവൻ ഏറെ നാളുകൾക്കു ശേഷം മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നുവെന്നത് ചിത്രത്തെ വേറിട്ടു നിർത്തുന്നു. ഇത്തവണ നിർമ്മാതാവിന്റെ റോളിലാണ് എന്നതാണ് മാറ്റം. സണ്ണി ഡിയോള്‍ നായകനായ സോർ ആയിരുന്നു സംഗീത് ശിവന്റെ ആദ്യ ബോളിവുഡ് ചിത്രം. യോദ്ധ, ഗാന്ധര്‍വ്വം, നിര്‍ണയം, സ്നേഹപൂര്‍വം അന്ന, ഇഡിറ്റ്സ്, ക്യാ കൂല് ഹേ ഹം, ചുരാ ലിയാ ഹേ തുംനേ, യംലാ പക്ലാ ദീവാനാ എന്നിവയാണ് മറ്റു ചിത്രങ്ങൾ. 2005 ല്‍ മുകേഷ് നായകനായ ഒരാള്‍ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് കുക്കു സുരേന്ദ്രൻ മലയാള സിനിമയിലേയ്ക്ക് കടന്നു വന്നത്. െറയ്സ്, വീരാളിപട്ട് തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.