യുവതാരനിര അണിനിരക്കുന്ന ഹണി ബീ 2.5 തിയറ്ററുകളിലേക്ക്. ആസിഫ് അലിയുടെ സഹോദരന് അസ്കര്‍ അലിയാണ് നായകവേഷത്തില്‍. മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഹൃത്വിക് റോഷന് എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ ലിജോമോള്‍ നായികയാകുന്നു. ഹണി ബി2വിന്റെ ലൊക്കേഷനാണ് 2.5ന് പശ്ചാത്തലമാകുന്നത്. ഷൈജു അന്തിക്കാടാണ് സംവിധാനം. സംഗീതം ദീപക്ക് ദേവ്. ടൈം ആഡ്സാണ് സിനിമ തിയറ്ററുകളില്‍ എത്തിക്കുന്നത്.
Advertisement