സിനിമാപ്രേമികള്‍ക്ക് വിരുന്നുമായി ഒരുപിടി ചിത്രങ്ങള്‍ ഇന്ന് തീയറ്ററുകളിലെത്തും. ശ്രീശാന്ത് നായകനാകുന്ന ടീം ഫൈവ്, ആസിഫ് അലിയുടെ സണ്‍ഡെ ഹോളിഡെ, ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഹദിയ തുടങ്ങി മലയാളത്തിലും ഹിന്ദിയിലുമായി എട്ട് ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നത്.
ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായി എത്തുന്ന ചിത്രം ടീം ഫൈവ് തിയറ്ററുകളിലെത്തുകയാണ്. ബൈക്ക് റേസറുടെ വേഷത്തിലാണ് ശ്രീശാന്ത് ചിത്രത്തില്‍. നിക്കി ഗിൽറാണിയാണ് നായിക.
ആസിഫ് അലിയും അപര്‍ണ ബാലമുരളിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സണ്‍ഡേ ഹോളിഡേ. ബൈസൈക്കിള്‍ തീവ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിസ് ജോയി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന റൊമാന്റിക് ചിത്രം ഹദിയയും റിലീസാകുന്നു. നിഷാന്‍ നായകനാകുന്ന ചിത്രത്തില്‍ രാഗിണി നന്ദവാനിയാണ് നായിക. സണ്‍ഡേ ഹോളിഡേയിലെ നായിക അപര്‍ണാ ബാലമുരളിയും ഹദിയയിലെ നായിക ലിയോണ ലിഷോയുമാണ് പുലര്‍വേളയില്‍ ഇന്ന് അതിഥികളാകുന്നത്.