ഫഹദ് ഫാസിലിനെ അടിയ്ക്കാൻ ആദ്യമൊരു മടിയുണ്ടായിരുന്നെങ്കിലും ഫഹദിന്റെ പ്രോൽസാഹനം കൊണ്ട് കൊടുത്ത അടിയെല്ലാം തന്നെ റിയലായിരുന്നെന്ന് തൊണ്ടിമുതലും ദൃസാക്ഷിയുമെന്ന സിനിമയിലെ പൊലീസുകാരന്റെ വേഷം ചെയ്തവരിൽ ഒരാളായ സിവിൽ പൊലീസ് ഓഫിസര്‍ സഞ്ജയ്. ആദ്യ അഭിനയ ശ്രമത്തിന് അഭിനന്ദനം കിട്ടിയത് അത് നിത്യജീവിതത്തോട് ഏറെ അടുത്ത് നിൽക്കുന്ന കഥാപാത്രമായത് കൊണ്ടാവാമെന്ന് ഡിവൈഎസ്പി മധുസൂദനൻ. തൊണ്ടിമുതലും ദൃസാക്ഷിയുമെന്ന സിനിമയിലെ ആഭിനയത്തിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ കണ്ണൂരിലെ പൊലീസുകാരുടെ വിശേഷങ്ങളുമായി ഡിവൈഎസ്പി മധുസൂദനൻ, എഎസ്ഐ ശിവദാസൻ, സിവിൽ പൊലീസ് ഓഫിസര്‍ സഞ്ജയ് എന്നിവർ മനോരമ ന്യൂസിനൊപ്പം .
Advertisement