മഹേഷിന്റെ പ്രതികാരത്തിന് ശേഷം നവസിനിമയുടെ കരുത്തും സൗന്ദര്യവും അനുഭവിപ്പിച്ച് ദിലീഷ് പോത്തന്റെ ഒരുക്കിയ തൊണ്ടിമുതലും ദൃക്സാക്ഷിയും. വടക്കന്‍ കേരളത്തിലെ പൊലീസ് സ്റ്റേഷനിലെത്തുന്ന ഒരു കള്ളന്റെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമ്മൂടുമാണ് നായകവേഷങ്ങളില്‍. നിമിഷ സജയന്, അലന്‍സിയര്‍, വെട്ടുകിളി പ്രകാശ് തുടങ്ങിയവര്‍ക്കൊപ്പം തുടക്കക്കാരായ ഒട്ടേറെപ്പേരും ചിത്രത്തില്‍ അഭിനയിക്കുന്നു. പത്രപ്രവര്‍ത്തകനായ സജീവ് പാഴൂരിന്റേതാണ് കഥയും തിരക്കഥയും. രാജീവ് രവിയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ബിജിബാലിന്റേതാണ് സംഗീതം. തിക്കഥാകൃത്ത് സജീവ് പാഴൂര്‍, അഭിനേതാവ് വെട്ടുകിളി പ്രകാശ് എന്നിവരാണ് പുലര്‍വേളയില്‍ ഇന്ന് അതിഥികളാകുന്നത്.
Advertisement