മഹേഷിന്റെ പ്രതികാരമെന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ദിലീപ് പോത്തന് ഒരുക്കുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും നാളെ തിയറ്ററുകളിലെത്തും. ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറിലെത്തുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്. മഹേഷിന്റെ പ്രതികാരത്തിലെ അതേ ടീം തന്നെയാണ് ചിത്രത്തിന്റെ അണിയറയില്‍. സുരാജ് വെഞ്ഞാടമൂടാണ് മറ്റൊരു പ്രധാനവേഷം ചെയ്യുന്നത്. സൂരാജും പുതുമുഖ നായിക നിമിഷ സജയനും ചേര്‍ന്ന് അഭിനയിച്ച പാട്ട് ഇതിനകം തന്നെ തരംഗമായി കഴിഞ്ഞു. രാജീവ് രവിയുടെ ഫ്രെയിമുകളും ബിജിബാലിന്റെ ഈണവും പാട്ടിന് കൂടുതല്‍ മികച്ചതാക്കുന്നു. കായല്‍ക്കരയില്‍ നിന്ന് നഗരത്തിലെത്തുന്ന പ്രസാദിനും ശ്രീജയ്ക്കും ഇടയിലേക്ക് മൂന്നാമതൊരാള്‍ കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്.
Advertisement