വീൽചെയറിന്റെ പരിമിതികളെ സർഗശേഷികൊണ്ടു മറികടന്ന ഡോ.സിജു വിജയനാണ് പത്താമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയിലെ താരങ്ങളിലൊന്ന്. സ്വന്തം ചലച്ചിത്രാനുഭവങ്ങള്‍ ദൃശ്യവത്കരിച്ച വീൽ ടു റീൽ, എ ഡ്രീം ജേണിയെന്ന ഡോക്യുമെന്ററിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
സിനിമയായിരുന്നു ആലപ്പുഴ ആരൂക്കുറ്റി സ്വദേശി ഡോ.സിജു വിജയന്റെ സ്വപ്നം നിറയെ. സ്പൈനൽ മസ്കുലർ അട്രോഫിയെന്ന ജനിതകവൈകല്യം ജീവിതം വീൽചെയറിലാക്കി. പക്ഷെ, തോറ്റുപിൻമാറാൻ ഒരുക്കമല്ലായിരുന്നു സിജു.
കുടുംബവും കൂട്ടുകാരും പിന്തുണ നൽകിയപ്പോൾ പിറന്ന ചെറുചിത്രങ്ങൾ പ്രേക്ഷകശ്രദ്ധനേടി. ആ ചലച്ചിത്രയാത്രയാണ് വീൽ ടു റീലെന്ന ഡോക്യുമെന്ററിയായത്. ചെറു ഡോക്യുമെന്ററികളുടെ മത്സവിഭാഗത്തിലായിരുന്നു പ്രദർശനം. വലിയൊരു സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് സിജു വിജയൻ അരൂക്കുറ്റിയിലെ വീട്ടിൽ ആയുഷ്മിത്ര ഹോമിയോ ക്ലിനിക്കും സിജു നടത്തുന്നുണ്ട്.