പ്രമേയത്തിന്റെ പ്രസക്തികൊണ്ട് പ്രേക്ഷകരുടെ ഇഷ്ടംനേടുകയാണ് ഗോള്‍ഡ് കോയിന്‍സ് എന്ന ചിത്രം. പ്രമോദ് ഗോപാല്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ തിയറ്ററുകളില്‍ ഒരാഴ്ച പിന്നിടുകയാണ്. സണ്ണി വെയ്നും പുതുമുഖം ഡോക്ടര്‍ അമര്‍ രാമചന്ദ്രനുമാണ് മുഖ്യവേഷങ്ങളില്‍.
ഗോള്‍ഡ് കോയിന്‍സ് ഒരു സൈക്കിള്‍ പറഞ്ഞ കഥയാണ്. പുതിയ കാലത്തോട് കുട്ടികള്‍ക്കും കുട്ടികള്‍ക്ക് പുതിയ കാലത്തോടും പറയാനുള്ളത് സിനിമ പ്രേക്ഷകരോട് പറയുന്നു. നാഗരികതയുടെ മറുവശം അടയാളപ്പെടുത്താനുള്ള ശ്രമംകൂടി നടത്തുന്നുണ്ട് സംവിധായകന് പ്രമോദ് ഗോപാല്‍.
ബാലതാരങ്ങള്‍ക്കൊപ്പം സായികുമാര്‍, ജോയ് മാത്യു, സുധി കോപ്പ, സുജിത്, പാഷാണം ഷാജി, അനൂപ് ചന്ദ്രന് തുടങ്ങിവര്‍ ഗോള്‍ഡ് കോയിന്സിലുണ്ട്. സണ്ണി വെയ്നിന്റെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തില്‍. യുവ ഡോക്ടറായ അമര്‍ രാമചന്ദ്രനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നേനി എന്റര്ടൈന്മെന്റ്സ് നിര്‍മിച്ച സിനിമയുടെ നിര്‍മാണ പങ്കാളികൂടിയാണ് അമര്‍.