മറ്റൊരു ഹ്രസ്വചിത്രവുമായി ശ്രദ്ധ നേടുകയാണ് നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി. സിദ്ധിഖ് പ്രധാന വേഷത്തില്‍ എത്തിയ പോ പ്രിന്റ്സാണ് ഉത്തര സംവിധാനം ചെയ്ത ഏറ്റവും പുതിയ ഹ്രസ്വ ചിത്രം. സിനിമയുടെ ഔദ്യോഗിക റിലീസ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു. ഇതിന് പിന്നാലെ ഈ ചെറു ചിത്രം യൂ ട്യൂബിലൂടെ പുറത്ത് വിട്ടു. ഒരു നായകുട്ടിയിലൂടെയാണ് ചെറുചിത്രത്തിന്റെ കഥ വികസിക്കുന്നത്.
ഉത്തര ഉണ്ണി പുലര്‍വേളയില്‍ അതിഥിയായി എത്തി. രണ്ടാം വരവ് എന്നപേരില്‍ ഇതിന് മുമ്പ് ഒരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. മികച്ച അഭിപ്രായം സ്വന്തമാക്കിയ ചെറുചിത്രമാണിത്. ലെനിന് രാജേന്ദ്രന്റെ ഇടവപാതിയിലൂടെയാണ് ഉത്തര സിനിമ അരങ്ങേറ്റം നടത്തിയത്. തമിഴിലും ഉത്തര അഭിനയിച്ചിട്ടുണ്ട്. മൂന്ന് വയസ് മുതല്‍ നൃത്തം പഠിക്കുന്നു. നടി ഊര്‍മ്മിള ഉണ്ണിയുടെ മകളാണ്.