നമ്മുടെ കണ്മുന്നിലൂടെയാണ് മെട്രോ കൊച്ചിയുടെ മുഖഛായ മാറ്റിയത്. ആറു കൊല്ലം മുമ്പ് മെട്രോ ആസൂത്രണം ചെയ്യപ്പെട്ടു തുടങ്ങിയ കാലത്തു നിന്ന് യാഥാര്ഥ്യത്തിലേക്കടുക്കുമ്പോള് കൊച്ചിക്കുണ്ടായ മാറ്റങ്ങളിലൂടെ ഒരു ദൃശ്യയാത്ര. ദേശീയപാതയോരത്തൊരുങ്ങിയ മെട്രോ സ്റ്റേഷന് ആകെ മാറ്റിയിരിക്കുന്നു പട്ടണത്തെ. ആലുവ കടന്ന് മുന്നോട്ടുപോകുമ്പോള്‍ കമ്പനിപ്പടിയിലും, അമ്പാട്ടുകാവിലും, കളമശേരിയിലും മുട്ടത്തുമെല്ലാമുണ്ട് കാര്യമായ മാറ്റം. സംസ്ഥാനത്തെ തന്നെ പ്രധാന ഏറ്റവും തിരക്കേറിയ ഇടപ്പളളി ജംഗ്ഷനില്‍ റോഡിനു മുകളില്‍ ഫ്ലൈഓവറും അതിനും മുകളില്‍ മെട്രോയും വന്നത് കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ്.
Advertisement