കംബോഡിയയുടെ വിശേഷങ്ങള്‍ വിളിച്ചോതുന്ന ഐക്യരാഷ്ട്രസഭാ മുന്‍ പ്രതിനിധി എം.പി ജോസഫിന്റെ പുസ്തകം ശ്രദ്ധേയമാകുന്നു. ഇന്ത്യയുടേയും കംബോഡിയയുടേയും സാംസ്കാരിക സമാനതകളാണ് പുസ്തകത്തിന്റെ സവിശേഷത. മൈ ഡ്രൈവര്‍ തുലോങ് , കംബോഡിയ എന്ന ആദ്യ പുസ്തകത്തിന്റെ വിശേഷങ്ങള്‍ എം.പി ജോസഫ് മനോരമാന്യൂസുമായി പങ്കുവെച്ചു.
ഇത് ഒരു യാത്രാവിവരണമാണ്, അല്ലെങ്കില്‍ കാല്‍പ്പനികതയുടെ ചിറകിലേറിയുള്ള അനുഭവങ്ങളുടെ യാത്ര, തന്റെ പുസ്തകത്തെ എം.പി ജോസഫ് വിശേഷിപ്പുക്കുന്നത് ഇങ്ങനെയാണ്. കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെ ചരിത്രം പേറുന്ന മണ്ണാണ് കംബോഡിയ. അതേസമയം സാംസ്കാരിക പൈതൃകം കൊണ്ട് സമ്പന്നമായ രാജ്യവുമാണ്. പുസ്തകരചയിലേക്ക് വഴിതെളിച്ച കാരണങ്ങള്‍.
കേരളതനിമയുള്ള പാരമ്പര്യമാണ് കംബോഡിയയുടെ മറ്റൊരു പ്രത്യേകത. വിശേഷങ്ങളും വര്‍ത്തമാനങ്ങളും ഇവിടെ അവസാനിക്കുന്നില്ല. ഔദ്യോഗിക ജീവിതത്തില്‍ സിംഹഭാഗവും ചെലവഴിച്ച കംബോഡിയയെ ഹൃദയത്തോട് ചേര്‍ത്തുവെച്ചാണ് എം.പി ജോസഫ് പുസ്തകരചന ആരംഭിച്ചത്. അവസാന വരിയിലും അത് തെളിഞ്ഞുകാണാം.