മലയാളികള്‍ക്ക് വിഷുക്കാഴ്ചയായി രഞ്ജിത്ത്-മമ്മൂട്ടി ടീമിന്റെ പുത്തന്‍ പണം തീയറ്ററുകളില്‍. ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം നോട്ടുനിരോധനത്തിന്റെ ദുരിതങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്നു. കാസര്ക്കോടന് ഭാഷ സംസാരിക്കുന്ന നിത്യാനന്ദ ഷേണായിയായി മമ്മൂട്ടിയുടെ മിന്നുന്ന പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഗ്രേറ്റ്ഫാദറിന്റെ വിജയത്തിന് പിന്നാലെയെത്തിയ മമ്മൂട്ടിച്ചിത്രത്തില്‍ ഇനിയയാണ് നായിക. മാസ്റ്റര്‍ സ്വരാജ്, രണ്‍ജി പണിക്കര്‍, ജോയ് മാത്യു, സായ്കുമാര്, ബൈജു, മാമുക്കോയ, ഹരീഷ് കണാരന്, നിര്‍മല്‍ പാലാഴി, വിജയകുമാര്‍ തുടങ്ങി നീണ്ട താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. സിനിമയിൽ പ്രധാനവേഷം കൈകാര്യം ചെയ്ത ഇനിയ അതിഥിയായി ചേരുന്നു.
Advertisement