ലോകാരോഗ്യദിനമായ ഇന്നലെ വ്യത്യസ്തമായൊരു കാർട്ടൂൺ പ്രദർശനം എറണാകുളം പ്രസ്ക്ലബിൽ ആരംഭിച്ചു. കാഴ്ച്ച നഷ്ടമായതിനെ തുടർന്ന് മൂന്നുവർഷം മുൻപ് രംഗം വിട്ട ഒരു കലാകാരന്റെ തിരിച്ചുവരവിനാണ് പ്രസ്ക്ലബ് ഗാലറി സാക്ഷ്യം വഹിച്ചത്.
ഇത് മുരളി കെ.മുകുന്ദൻ. കാർട്ടൂണിസ്റ്റും ഡോക്കുമെന്ററി നിർമ്മാതാവുമാണ്. മൂന്നു വർഷം മുൻപ് ബാധിച്ച രോഗം ഈ കലാകരന്റെ വലതു കണ്ണിന്റെ കാഴ്ച്ച ഇല്ലാതയാക്കി.ആദ്യഘട്ടത്തിൽ ചികിൽസകൾ ഒന്നും ഫലം കണ്ടില്ല.ഒടുവിൽ കണ്ണു മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ കാഴ്ചകളുടെ ലോകം വീണ്ടും തുറന്നുകിട്ടി. അതോടെ വരയും പുനരാരംഭിച്ചു. കേരള കാർട്ടൂൺ അക്കാദമിയുടെ അഭിമുഖ്യത്തിൽ എറണാകുളം പ്രസ് ക്ലബ് ഗാലറിയിലാണ് സോളോ ടൂൺസ് എന്ന് പേരിട്ട പ്രദർശനം. മുരളി കെ.മുകുന്ദൻ,കാർട്ടൂണിസ്റ്റ് പുലർവേളയിൽ അതിഥിയായി എത്തുന്നു.