ചെറിയവേഷങ്ങളിലൂടെ വര്‍ഷങ്ങളായി സിനിമയിലുണ്ട് പ്രശാന്ത്. ആക്ഷന്‍ ഹീറോ ബിജുവിലെ പൊലീസ് സ്റ്റേഷനില്‍ ശുപാര്‍ശയുമായി എത്തിയ രാഷ്ട്രീയക്കാരന്റെ വേഷമാണ് സമീപകാലത്ത് ഈ നടന് ബ്രേക്കായത്. ബെസ്റ്റ് ആക്ടര്‍, പളുങ്ക് തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. തുടക്കകാലത്ത് നമ്മള് ഉള്‍പ്പെടെ ക്യാംപസ് ചിത്രങ്ങളും ചെയ്തു. വരാനിരിക്കുന്ന വിഷുച്ചിത്രങ്ങളായ മമ്മൂട്ടിയുടെ പുത്തന്‍പണത്തിലും ഉണ്ണി മുകുന്ദന്റെ അവരുടെ രാവുകളിലും പ്രശാന്തുണ്ട്. ഗ്രേറ്റ് ഫാദറില്‍ ചെറിയവേഷമാണെങ്കിലും സിനിമയെകുറിച്ച് കൂടുതല്‍ പറയാന്‍ കഴിയും. ചോദിക്കാം.
Advertisement