TOPICS COVERED

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര പതിനഞ്ചാം തിയതി തുടങ്ങുകയാണ്. എന്ന് കരുതി എല്ലാ ബസുകളിലും ചാടിക്കയറല്ലേ... സൗജന്യമാകില്ല യാത്ര.. ആദ്യ ഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യ യാത്ര നടപ്പാക്കാനാണ് തീരുമാനം. ആദ്യത്തെ നൂറ് ദിവസം പദ്ധതി പഠിക്കും. അതിന് ശേഷമാകും ഉയര്‍ന്ന ക്ലാസ് ബസ് സര്‍വീസുകളില്‍ ഇത് നടപ്പാക്കുന്നതില്‍ തീരുമാനമെടുക്കുക. ഓര്‍ഡ‍ിനറി സര്‍വീസില്‍ മാത്രം സൗജന്യം അനുവദിച്ചാല്‍ പ്രതിമാസം 57 കോടി രൂപ KSRTCക്ക് നൽകേണ്ടിവരും. ഫാസ്റ്റിലും സൂപ്പർ ഫാസ്റ്റിലും കൂടി നടപ്പാക്കാൻ 90 കോടി രൂപ വേണം. KSRTC ലാഭത്തിലല്ല എന്ന് നമുക്കറിയാം. ഇത് സര്‍ക്കാരിന് ബാധ്യതയാകില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. അധിക തുക സര്‍ക്കാര്‍ എങ്ങനെ കണ്ടെത്തുമെന്ന ചോദ്യമുണ്ട്. സ്വകാര്യബസുടമകളുടെ ആശങ്കയുണ്ട്. ഓര്‍ഡിനറിയില്‍ മാത്രമല്ല സൗജന്യം പ്രതീക്ഷിച്ചതെന്ന് പറയുന്ന വോട്ടര്‍മാരുമുണ്ട്. ആദ്യ ഘട്ടത്തില്‍ കെഎസ്ആര്‍ടിസിയിലെ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര, ഓര്‍ഡിനറിയില്‍ മതിയോ... നിങ്ങള്‍ പറയൂ.