തീവ്രവോട്ടര്‍ പട്ടിക പരിഷ്കരണം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പുരോഗമിക്കുകയാണ്. ബിഎല്‍ഒമാരുടെ ജോലിസമ്മര്ദത്തിന്റെ വാര്‍ത്തകളൊക്കെ നമ്മള് കേള്‍ക്കുന്നുണ്ട്. അതുപോലെ തന്നെ പൊതുജനങ്ങള്‍ക്കും ആശങ്കയും സംശയങ്ങളും നിരവധിയാണ്.
വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്തുപോകുമോ? ഒരിക്കലും സംഘടിപ്പിക്കാനാവാത്ത രേഖകളാണോ ചോദിക്കുന്നത്? തുടങ്ങി ഗൗരവമുള്ള സംശയങ്ങളാണ്. എന്നാല്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പറയുന്നത്. ഒന്ന് ശ്രദ്ധിച്ചാല്‍ ലളിതമായി പ്രക്രിയ പൂര്‍ത്തിയാക്കാമെന്നും.