ഓണത്തിന് ഏതാനും ദിവസങ്ങള്‍ മാത്രമേയുള്ളൂ. ഓണമുണ്ണണമെങ്കില്‍ അക്ഷരാര്‍ഥത്തില്‍ കാണം വില്‍ക്കേണ്ട അവസ്ഥയാണ് വിപണിയില്‍. സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരുടെ ഓണാഘോഷത്തിന്‍റെ നിറംകെടുത്തുന്നതാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാകുന്നത്. അങ്ങനെയൊരു ഇടപെടല്‍ നടത്തുന്നുവെന്നാണ് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ പറയുന്നത്. ഓണക്കിറ്റ് വിതരണം 26 മുതല്‍ ആരംഭിക്കുകയുമാണ്. വെളിച്ചെണ്ണയുള്‍പ്പടെ പൊള്ളുന്ന വിലയില്‍ തുടരുമ്പോള്‍ സര്‍ക്കാര്‍ ഇടപെടല്‍ വില നിയന്ത്രിക്കാന്‍ സഹായകരമാകുമോ?