drone-pilot

TOPICS COVERED

കർഷകർക്ക് കൈതാങ്ങായി കാസർകോടിന്‍റെ സ്വന്തം ഡ്രോൺ പൈലറ്റുമാർ. ഡ്രോൺ പരിശീലനം പൂർത്തിയാക്കിയ 7 വനിതകളാണ് കീടനാശിനി തളിക്കാനും വളപ്രയോഗങ്ങൾക്കുമായി കർഷകരെ സഹായിക്കാൻ വയലിലെത്തുന്നത്. രോഗബാധയും കീടങ്ങളും വിളകളെ കാർന്നുതിന്നുമ്പോൾ തൊഴിലാളികളെ കിട്ടാതെ ആരും വിഷമിക്കേണ്ട. ഒരൊറ്റ ഫോൺവിളി മതി. ഈ വനിതാക്കൂട്ടം നി ങ്ങളുടെ കൃഷിയിടങ്ങളിലെത്തി രോഗങ്ങളെ പറപറപ്പിക്കും.

 

കേന്ദ്ര സർക്കാരിന്‍റെ 'നമോ ഡ്രോൺ ദീദി' പദ്ധതിയിലേക്ക് കുടുംബശ്രീ മിഷൻ തിരഞ്ഞെടുത്തത് 46 വനിതകളെ. അതിൽ 7 പേരും കാസർക്കോട്ടുക്കാർ. ചെന്നൈയിൽ ഒരാഴ്ചത്തെ പരിശീലനം. സ്വന്തമായി ഒരു ഡ്രോണും കിട്ടി. വിളകളുടെ രോഗ നിർണയം, നെൽ വിത്തിടൽ , വളം വിതറൽ തുടങ്ങിയവയ്ക്ക് ഡ്രോൺ ഉപയോഗിക്കാൻ സാധിക്കും. എന്നാൽ തുടക്കമെന്ന നിലയിൽ കീടനാശിനി തളിക്കലിനും, വളപ്രയോഗത്തിനുമാണ് ഉപയോഗിക്കുന്നത്. 

ENGLISH SUMMARY:

Seven women from Kasargod became drone pilots under 'Namo Drone Deedhi' Scheme.