E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് സര്‍വീസ് നടത്തിയ ആഡംബര ബസ് പിടികൂടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കര്‍ണാടക റജിസ്ട്രേഷനിലുള്ള വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് സര്‍വീസ് നടത്തിയ ആഡംബര ബസ് കൊച്ചിയില്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. നികുതിവെട്ടിക്കാന്‍ ലക്ഷ്യമിട്ടാണ് വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചതെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നിഗമനം. അമിതവേഗത്തില്‍ സഞ്ചരിച്ച വാഹനത്തിന്റെ ദൃശ്യങ്ങള്‍ പലതവണ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞിട്ടുള്ളതായി പരിശോധനയില്‍ വ്യക്തമായി. 

ഇടപ്പള്ളി ബൈപ്പാസില്‍ നടന്ന വാഹനപരിശോധനയ്ക്കിടെയാണ് കര്‍ണാടക റജിസ്ട്രേഷനിലുള്ള വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് സര്‍വീസ് നടത്തിയ ആഡംബര ബസ് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയത്. വാഹനത്തിന്റെ രേഖകളെല്ലാം കേരളത്തിലെ റജിസ്ട്രേഷന്റേതായിരുന്നു. കര്‍ണാടകയില്‍ നിന്നു വാങ്ങിയ വാഹനം ആറുമാസം മുന്‍പ് കേരളത്തിലേക്ക് റീ റജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. രേഖകളുടെ പകര്‍പ്പുപ്രകാരം കേരളത്തിലെ നികുതിയും ഇന്‍ഷുറന്‍സും അടച്ചിട്ടുണ്ട്. 

എന്നാല്‍ ഒറിജിനല്‍ രേഖകള്‍ പരിശോധിച്ചശേഷമേ ഇക്കാര്യം ഉറപ്പിക്കാന്‍ കഴിയൂവെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുത്ത് കാക്കനാട്ടേക്ക് മാറ്റി. ദിവസേന ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയരുന്ന ബസാണ് പിടികൂടിയത്. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന ബസുകള്‍ ഉയര്‍ന്ന നികുതി അടയ്ക്കേണ്ടതിനാല്‍ നികുതി വെട്ടിക്കാന്‍ ലക്ഷ്യമിട്ടായിരിക്കും വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. വിശദമായ അന്വേഷണത്തില്‍ ബസ് പലതവണ അമിതവേഗത്തില്‍ സഞ്ചരിച്ചതിന് തെളിവുകള്‍ ലഭിച്ചു. അമിതവേഗത്തില്‍ സഞ്ചരിച്ചതിന് പന്ത്രണ്ടു തവണ ബസ് പൊലീസിന്റെ ക്യാമറയില്‍ കുടുങ്ങിയിരുന്നു.