E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പൂട്ടിയ കാര്‍ തുറക്കാന്‍ സ്ക്രൂഡ്രൈവര്‍, കാറുകളില്‍ നിന്ന് കവര്‍ന്നത് 25 ഫോണ്‍!!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Manzoor
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാര്‍ക്കിങ് ഏരിയയില്‍ കാര്‍ പൂട്ടി പോകുമ്പോള്‍ വണ്ടി സുരക്ഷിതമാണെന്നാണ് വിശ്വസം. ഈ വിശ്വാസം അത്രയ്ക്കങ്ങുവേണ്ട. വെറുമൊരു സ്ക്രൂഡ്രൈവര്‍ മതി നിങ്ങളുടെ കാര്‍ തുറക്കാന്‍ . ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴാന്‍ വരുന്ന ഭക്തര്‍ കാറുകള്‍ പാര്‍ക്ക് ചെയ്തു പോകുമ്പോള്‍ ഫോണില്‍ അതില്‍തന്നെ വയ്ക്കും. സ്വസ്ഥമായി ഗുരുവായൂരപ്പനെ തൊഴാനും പ്രാര്‍ഥിക്കാനും ഫോണ്‍ തടസമാണ്. മാത്രമല്ല, ക്ഷേത്രത്തിനകത്ത് ഫോണ്‍ ഉപയോഗിക്കാനും കഴിയില്ല. അപ്പോള്‍ പിന്നെ, കാറിനകത്ത് ഭദ്രമായി വച്ച് പോകും. വിശ്വാസം അതല്ലേ എല്ലാം. 

ചുറ്റും കണ്ണുകള്‍ 

നിങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്തു പോകുന്നത് നിരീക്ഷിക്കാന്‍ ചില കള്ളന്‍മാര്‍ പതിയിരിപ്പുണ്ട്. ഇങ്ങനെ, പാര്‍ക്കിങ് ഏരിയയില്‍ കാര്‍ നിര്‍ത്തി പോയാല്‍ ഉടനെ തുറക്കാന്‍ കെല്‍പുള്ളവരാണിവര്‍ . ഇക്കൂട്ടരുടെ ആയുധമാണ് ‘സ്ക്രുഡ്രൈവര്‍ ’ . പലരും ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങി വരുമ്പോള്‍ കാര്‍ തുറന്നു കിടക്കുന്നതായി കണ്ടു. കാറിന്റെ ഉള്ളില്‍ മൊബൈല്‍ ഫോണുകളും കാണാനില്ല. ഇങ്ങനെ, ഇരുപത്തിയഞ്ചു സ്മാര്‍ട് ഫോണുകള്‍ നഷ്ടപ്പെട്ടു. 

പൊലീസ് അന്വേഷണം

നഷ്ടപ്പെട്ട സ്മാര്‍ട് ഫോണുകളുടെ ഐ.എം.ഇ.ഐ. നമ്പറുകള്‍ ചിലത് പൊലീസിന് കിട്ടി. പിന്നെ, ഈ നമ്പറുകള്‍ തേടിപിടിപ്പിക്കാന്‍ സൈബര്‍ സെല്‍ മെനക്കെട്ടു. കണ്ണൂര്‍ മട്ടന്നൂരിലാണ് ഫോണുള്ളത്. പിന്നെ, ഒന്നും നോക്കിയില്ല. ഗുരുവായൂര്‍ പൊലീസ് നേരെ മട്ടന്നൂര്‍ക്കു വിട്ടു. മട്ടന്നൂരിലെ ഒരു കടയിലാണ് ഫോണുണ്ടായിരുന്നത്. കടക്കാരനോട് ഈ ഫോണ്‍ എങ്ങനെ കിട്ടിയെന്ന് ചോദിച്ചപ്പോള്‍ ഒരു യുവാവ് വിറ്റതാണെന്ന് മറുപടി. പിന്നെ, യുവാവിന്റെ നമ്പറിലേക്ക് വിളിച്ചു. ഫോണ്‍ വാങ്ങാനെന്ന വ്യാജേന ബന്ധപ്പെട്ടപ്പോള്‍ ആള്‍ നേരിട്ടെത്തി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി മന്‍സൂര്‍ . 

വരവ് റെന്‍ഡ് എ കാറില്‍ 

കണ്ണൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് വന്നിരുന്നത് റെന്‍ഡ് എ കാറിലാണ്. ഒറ്റ വരവില്‍ മൂന്നു ദിവസം തങ്ങും. കാറുകള്‍ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് തുറക്കും. വിലപിടിപ്പുള്ളതെല്ലാം എടുക്കും. കൂടുതലും ഫോണുകളാണ് ലഭിക്കാറുള്ളത്. ഇതു പലയിടങ്ങളിലായി വില്‍ക്കും. മുബൈയില്‍ നിന്ന് വിലക്കുറവിന് കിട്ടിയ ഫോണ്‍ പാതി വിലയ്ക്കു കിട്ടുമ്പോള്‍ കടക്കാരും വാങ്ങും. മാന്യമായ വേഷം ധരിച്ച് വരുന്ന യുവാവ് കള്ളനാണെന്ന് കടക്കാര്‍ക്കു മനസിലായതുമില്ല. ഇങ്ങനെ, കള്ളന്റെ കയ്യില്‍ നിന്നു വാങ്ങിയ ഫോണുകളെല്ലാം പൊലീസ് പിടിച്ചെടുത്തു.

പൊലീസിന്റെ ഉപദേശം

കാര്‍ പൂട്ടി പോകുമ്പോള്‍ വിലപിടിപ്പുള്ളതൊന്നും വയ്ക്കാതിരിക്കുക. നിരീക്ഷണ ക്യാമകറകള്‍ ഉള്ളിടത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ നല്ലത്. ഇല്ലെങ്കില്‍ , സെക്യൂരിറ്റി ജീവനക്കാര്‍ ഉള്ളിടത്തു മാത്രം പാര്‍ക്ക് ചെയ്യുക. കാറില്‍ അലാം ഘടിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

screw-driver-theft