E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പലിശക്കാരുടെ ഭീഷണി; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുനെല്‍വേലിയില്‍ പലിശക്കാരുടെ ഭീഷണിയില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. അമ്മയും രണ്ട് പെണ്‍മക്കളുമാണ് മരിച്ചത്. പിതാവിന്‍റെ നില ഗുരുതരമായി തുടരുന്നു. 

തിരുനെല്‍വേലി കലക്ട്രേറ്റിന് മുന്നിലാണ് ദാരുണമായ സംഭവം. ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പ്രശ്ന പരിഹാര സഭയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കൂലിതൊഴിലാളിയായ ഇസക്കിമുത്തുവും കുടുംബവും. വാങ്ങിയ തുകയുടെ ഇരട്ടിയോളം തിരിച്ചുനല്‍കിയിട്ടും പലിശക്കാര്‍ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു പരാതി. എന്നാല്‍ അപ്രതീക്ഷിതമായി കലക്ട്രേറ്റിന്‍റെ ഗേറ്റിന് മുന്നില്‍ വച്ച്  മണ്ണെണ്ണയൊഴിച്ച് തീവെക്കുകയായിരുന്നു. ഭാര്യ സുബ്ബുലക്ഷ്മി, മക്കളായ രണ്ടു വയസുകാരി അക്ഷയഭരണിയ, അഞ്ചു വയസുകാരി മതിസരണ്യ എന്നിവരെ തീവച്ച് ഇസക്കിമുത്തുവും സ്വയം തീകൊളുത്തുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

ഗുരുതരമായി പൊള്ളലേറ്റ നാലുപേരെയും മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. തൊണ്ണൂറ് ശതമാനവും പൊള്ളലേറ്റ ഇസക്കിമുത്തു ഗുരുതരാവസ്ഥയിലാണ്. കടയനല്ലൂരിലെ ഖാസിധര്‍മ ഗ്രാമത്തിലാണ് ഈ കുടുംബം താമസിക്കുന്നത്. ഒരുലക്ഷത്തി നാല്‍പ്പത്തിയഞ്ചായിരം രൂപയാണ്  കടം വാങ്ങിയത്. രണ്ടര ലക്ഷം തിരിച്ചുനല്‍കിയെന്നും  രണ്ട് ലക്ഷം കൂടി വേണമെന്ന് പറഞ്ഞ് പശിലക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും ബന്ധുക്കള്‍  പൊലീസിന് മൊഴി നല്‍കി. പലിശക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്.