ഊഹക്കച്ചവട തട്ടിപ്പു കേസില്‍ ഇന്റര്‍പോള്‍ അബുദാബിയില്‍ അറസ്റ്റ് ചെയ്ത മലയാളി ദന്പതികളെ കേരള പൊലീസിന് കൈമാറി. പത്തനംതിട്ട സ്വദേശികളായ ലെസ്്ലി ഡാനിയേലിനെയും ഭാര്യ ശാന്തന് ഡാനിയേലിനെയുമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ കേരളപൊലീസിന് കൈമാറിയത്. കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും യു.എ.ഇയുമായുള്ള കരാര്‍ പ്രകാരമാണ് നടപടി. ആദ്യമായാണ് ഈ കരാര്‍ പ്രകാരം മലയാളി കുറ്റവാളികളെ യു.എ.ഇ കൈമാറുന്നത്.
ഓഹരിവിപണിയില്‍നിന്ന് വന്‍തുക നേടിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് പത്തനംതിട്ട മൈലപ്ര സ്വദേശിയും അഭിഭാഷകനുമായിരുന്ന ലെസ്്ലി ഡാനിയേലും ഭാര്യ ശാന്തന് ഡാനിയേലും ബന്ധുക്കളേയും നാട്ടുകാരേയും പറ്റിച്ചത്. ജെ.ആര്.ജി സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിന്റെ പേരില്‍ ഒരു കോടി എട്ടുലക്ഷംരൂപ തട്ടിയെടുത്തെന്ന ബന്ധുവിന്റെ പരാതിയിലാണ്, വിദേശത്തേക്ക് കടന്ന പ്രതികളെ പിടികൂടാനുള്ള ശ്രമം കേരള പൊലീസ് തുടങ്ങിയത്. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള കരാര്‍ പ്രകാരം പ്രതികളെ കൈമാറുന്നതിന് വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടി. തുടര്‍ന്നാണ് ലെസ്്്ലിയേയും ശാന്തനേയും ഇന്റര്‍പോള്‍ അബുദാബിയില്‍വച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞരാത്രി ഡല്‍ഹിയിലെത്തിച്ചു. ഡല്‍ഹിയിലെത്തിയ പത്തനംതിട്ട ഡി.വൈ.എസ്.പി വിദ്യാദരന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഇന്റര്‍പോള്‍ പ്രതികളെ കൈമാറി.
സാന്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ട് പന്ത്രണ്ട് കേസുകള്‍കൂടി ഇവര്‍ക്കെതിരെ നിലവിലുണ്ടെന്നും തട്ടിപ്പിനിരയായവരില്‍ കൂടുതല്‍പേരും പത്തനംതിട്ടക്കാരാണെന്നും പൊലീസ് അറയിച്ചു. ഉന്നത രാഷ്ട്രീയബന്ധങ്ങളുള്ളതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകുന്നതെന്നും ആരോപണമുണ്ടായിരുന്നു. 2014 മാര്‍ച്ചില്‍ ലെസ്്ലിയുടെ അമ്മ ഗ്ളോറിയ ഡാനിയേലിനെ മുംബൈ വിമാനത്താവളത്തില്‍വച്ച് അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിലെത്തിച്ചശേഷം പ്രതികളെ നാളെ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.