ഒൻപതുവർഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ ചെന്നൈയിൽ നിന്ന് പാലക്കാട് പൊലീസ് അറസ്റ്റു ചെയ്തു. മങ്കര വെളളറോഡ് സ്വദേശി ഷാഹുൽഹമീദാണ് അറസ്റ്റിലായത്. വീസ് തട്ടിപ്പ് ഉള്‍പ്പെടെ സംസ്ഥാനത്തൊട്ടാകെ മുപ്പതു കേസുകളിലെ പ്രതിയാണ് ഹമീദ്.
മങ്കര വെള്ളറോഡ് സ്വദേശി പെരുമ്പാറ വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ ഒളിവുജീവിതം തുടങ്ങിയിട്ട് പത്തുവർഷത്തിലേറെയായി. ചെന്നൈ മൗണ്ട് റോഡിലുള്ള ശ്രുതി അപ്പാർട്ട്മെന്റിൽ നിന്നാണ് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് മനോരമ ഓഫീസിന് സമീപത്തുളള തൗഹീദ് അസോസിയേറ്റ് എന്ന പേരിൽ ട്രാവല്‍ ഏജന്‍സി നടത്തി പണം തട്ടിയെടുത്ത കേസിലാണ് അറസ്്റ്റ്.
വീസക്കായി നിരവധി പേരിൽ നിന്ന് പണം കൈക്കലാക്കി. സൗത്ത് പോലീസ് സ്റ്റേഷനിലെ 19 കേസ്സുകളിലാണ് ഹമീദിനെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നത്. മട്ടന്നൂർ,കൊല്ലം, എറണാകുളം നോര്‍ത്ത്, വൈക്കം , പട്ടാമ്പി , കോട്ടായി തുടങ്ങി വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.