ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 14.85 ലക്ഷം രൂപയുടെ 11 കിലോഗ്രാം കുങ്കുമപ്പൂവ് കരിപ്പൂർ വിമാനത്താവളത്തിൽ ഡിആർഐ സംഘം പിടികൂടി. 'ടെർമസ് സെബാദ്' ഇനത്തിൽപ്പെട്ട വിദേശ കുങ്കുമപ്പൂവാണിത്.25 ഗ്രാം വീതമുള്ള 440 പായ്ക്കറ്റുകളിലായി റജിസ്ട്രേഡ് ബാഗേജിൽ വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഷാർജയിൽനിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് കുണ്ട്ലു മെയ്പ്പാടി അബ്ദുല്ല മുനീർ ഡിആർഐ സംഘത്തിന്റെ പിടിയിലായത്
Advertisement