E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday November 26 2020 08:43 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഹാർവി വെയ്ൻസ്റ്റെയിൻ ലണ്ടനിലും ഹോളിവുഡ് നടികളെ പീഡിപ്പിച്ചതായി ആരോപണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

86th Academy Awards - Arrivals
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലണ്ടൻ: ഹോളിവുഡ് ചലച്ചിത്ര നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയിനെതിരായ ലൈംഗീകാപവാദക്കേസിന്റെ അന്വേഷണം ലണ്ടനിലേക്കും. ഹാർവി ലണ്ടനിൽ വച്ച് ഹോളിവുഡ് നടി ലെനറ്റ് ആന്റണി  ഉൾപ്പെടെ മൂന്നുപേരെ പലപ്പോഴായി പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടർന്നാണ് അന്വേഷണം. 1980ൽ ഹാർവി തന്നെ ലണ്ടനിൽവച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് കഴിഞ്ഞദിവസം സൺഡേ ടൈംസിനോടാണ് ലെനറ്റ് വെളിപ്പെടുത്തിയത്. 35 വർഷം മുമ്പു നടന്ന അന്വേഷണത്തിന്റെ പുരോഗതി എളുപ്പമുള്ള കാര്യമല്ലെങ്കിലും മറ്റു കേസുകൾ അന്വേഷിക്കുന്ന ന്യൂയോർക്ക് പൊലീസിനോടു സഹകരിച്ച് ഇവിടെയും അന്വേഷണം ആരംഭിക്കാനാണ് സ്കോട്ലൻഡ് യാർഡിന്റെ തീരുമാനം.

ആഞ്ജലീന ജോളിയും ഗിനത്ത് പാൾട്രോയും ഉൾപ്പെടെ നിരവധി ഹോളിവുഡ് സുന്ദരിമാരെ ഹാർവി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിനെത്തുടർന്ന് ന്യൂയോർക്ക് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് മൂന്നു ബ്രിട്ടീഷ് നടികൾകൂടി പരാതിയുമായി രംഗത്തെത്തിയത്. സ്കോട്ട്ലൻഡ് യാർഡിന്റെ ഭാഗമായ ലണ്ടൻ മെട്രോപൊളീറ്റൻ പൊലീസാണ് അന്വേഷണം നടത്തുന്നത്.

1980, 1992, 2010, 2011, 2015 വർഷങ്ങളിൽ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ, കാംഡൺ, വെസ്റ്റ് ലണ്ടൻ എന്നിവിടങ്ങളിലായി ഹാർവി മൂന്നുപേരെയും തന്റെ ഇരകളാക്കിയിട്ടുണ്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

ലിയ സെയ്ദു, റോസ് മഗവൻ, ആസിയ അർജന്റോ, ആംബ്ര ഗുറ്റിയെറസ്, ആഷ്ലി ജൂഡ്, കാറ ഡെലവിൻ, ഹെതർ ഗ്രഹാം, ലുസിയ ഇവാൻസ്, തുടങ്ങി ഇരുപത്തഞ്ചോളം നടിമാരും മോഡലുകളുമാണ് ഇതിനോടകം ഹാർവിയുടെ ലൈംഗിക പീഡനത്തിന് ഇരയായതായി വെളിപ്പെടുത്തിയത്. ആരോപണങ്ങളെല്ലാം അദ്ദേഹം ശക്തമായി നിഷേധിച്ചിട്ടുണ്ടെങ്കിലും പൊലീസ് അന്വേഷണവുമായി മുന്നോട്ടാണ്. എന്നാൽ സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശത്തോടെ ആരെയും ഇതുവരെ സമീപിച്ചിട്ടില്ലെന്നാണ് ഹാർവിയുടെ നിലപാട്.

ബോളിവുഡ് താരവും മുൻ ലോകസുന്ദരിയുമായ ഐശ്വര്യാ റായിയെയും തന്റെ കെണിയിൽ വീഴ്താൻ ഇയാൾ വിഫലശ്രമം നടത്തിയതായി കഴിഞ്ഞദിവസം വാർത്തകൾ പുറത്തുവന്നിരുന്നു.  

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സഹോദരൻ ബോബ് സ്ഥാപിച്ച സ്റ്റുഡിയോ- പ്രൊഡക്ഷൻ കമ്പനിയുടെ അധ്യക്ഷസ്ഥാനത്തുനിന്നും ഹാർവിയെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. ഭാര്യ ജോർജിയന വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

ഹോളിവുഡിലെ നിർമാതാക്കളിൽ പ്രമുഖനാണ് അറുപത്തഞ്ചുകാരനായ ഹാർവി. ഇതിനോടകം മൂന്നൂറിലേറെ ഓസ്കാർ നോമിനേഷനുകൾ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രൊഡക്ഷനുകളിൽ 81 എണ്ണം ഓസ്കാർ അവാർഡുകൾ വാരിക്കൂട്ടിയവയാണ്.