കൊല്ലം ചിതറയിൽ സ്കൂൾ കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തില്‍ ചിതറ സ്വദേശി റഫീഖിനെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ നല്കിയ പരാതിയിലാണ് പൊലീസിന്റെ നടപടി.
ഗവണ്മെന്റ് സ്കൂളിനു സമീപമായി ബാർബർ ഷോപ്പ് നടത്തുന്ന പ്രതി മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാട്ടിയാണ് കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നത്. പ്രദേശവാസിയായ രക്ഷകർത്താവിന്റെ പരാതിയിൽ രണ്ടാഴ്ച മുമ്പാണ് കടയ്ക്കൽ പോലീസ് പോക്സോ വകുപ്പുപ്രകാരം കേസെടുത്തത്. ഒളിവിൽ ആയിരുന്ന പ്രതി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ വാദം കേട്ട കോടതി അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകാൻ പ്രതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇന്ന് കടയ്ക്കൽ സിഐ സാനിയുടെ മുന്നില്‍ ഹാജരായ പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.