തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ഛനെ മുത്തശി വെട്ടിക്കൊന്നു. മദ്യപിച്ചുവന്ന് നിരന്തരം ശല്യം ചെയ്തതിനെതുടര്‍ന്നാണ് കൊച്ചുമകളെ സംരക്ഷിക്കാന്‍ സ്വന്തം മകനെ അമ്മ കൊലപ്പെടുത്തിയത്.
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കാൈക്കുടി സാക്കോട്ടൈയിലാണ് സംഭവം. കൂലിപ്പണിക്കാരനായ വീരമണി മദ്യപിച്ച് വീട്ടില്‍ വന്ന് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. വീരമണിയുടെ അമ്മയും മകളുമാണ് വീട്ടിലുള്ളത്. ഭാര്യ പതിനഞ്ച് വര്‍ഷം മുമ്പ് ഉപേക്ഷിച്ച് പോയി. സ്വന്തം അമ്മയെയും മകളെയും അക്രമിക്കുന്നത് ശീലമാക്കിയ ഇയാള്‍ കഴിഞ്ഞദിവസം മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിന് പ്രതികാരമായാണ് അമ്മ പിടാരി മകനെ വെട്ടിക്കൊന്നത്. രാത്രി ഉറങ്ങിക്കിടക്കുന്നതിനിടയില്‍ വെട്ടുകയായിരുന്നു. ചോരവാര്‍ന്ന് സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഇയാള്‍ക്ക് അന്യനാട്ടില്‍ ജോലി ചെയ്യുന്ന ഒരു മകനുണ്ട്. നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. സാക്കോട്ടൈ പൊലീസ് സഥലത്തെത്തി എഴുപതുകാരിയായ പ്രതിയെ അറസ്റ്റ് ചെയ്തു. വീട്ടില്‍ നിരന്തരം പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നും പ്രായമായ അമ്മയേയും മകളേയും വീരമണി തല്ലാറുണ്ടെന്നും സമീപവാസികള്‍ പൊലീസിന് മൊഴി നല്കി.