E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday December 04 2020 11:22 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട കുപ്രസിദ്ധ മോഷ്ടാവ് ഫാന്റം ഷാജി പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിചാരണക്കായി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട കുപ്രസിദ്ധ മോഷ്ടാവ് ഫാന്റം ഷാജി പിടിയിൽ. തിരുവനന്തപുരം റൂറൽ ഷാഡോ പൊലീസാണ് സാഹസികമായി പ്രതിയെ കുടുക്കിയത്. നഗരൂരിലെ ഒളിത്താവളത്തിൽ നിന്നാണ് ഷാജിയുടെ അറസ്റ്റ്. 

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് വടക്കൻ പറവൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവെയാണ് ഷാജി പൊലീസിന് വെട്ടിച്ച് രക്ഷപെട്ടത്.റെയിൽവെ പൊലീസും കൊല്ലം ഷാഡോ പൊലീസും വ്യാപകമായി അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായില്ല.അതിനിടെ ആറ്റിങ്ങൽ സിെഎയുടെ നേതൃത്വത്തിലുള്ള സംഘം നഗരൂരിൽ നിന്നാണ് ഫാന്റം ഷാജിയെ വിദഗ്ധമായി പിടികൂടിയത്.

കൊല്ലത്ത് നിന്ന് രക്ഷപെട്ട പ്രതി ബൈക്ക് തട്ടിയെടുത്ത് തമിഴ്നാട്ടിലേയ്ക്ക് കടന്നു. പ്രതി തമിഴ്നാട്ടിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ച പൊലീസ് അന്വേഷിച്ചെത്തിയെങ്കിലും ഷാജി അവിടെ നിന്നും മുങ്ങി.പിന്നീട് നഗരൂരിലേയ്ക്ക് താവളം മാറ്റി. പിന്തുടർന്നെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഫാന്റം ഷാജിക്കിതിരെ കേസുകൾ നിലവിലുണ്ട്.