കരിപ്പൂരില്‍ കംസ്റ്റംസ് ഇന്‍സ്പെക്ടറുടെ വീട്ടില്‍ അതിക്രമിച്ച് കയറി പണംതട്ടിയ കേസില്‍ മുന്നുപേര്‍ അറസ്റ്റിലായി. കസ്റ്റംസ് ഇന്‍സ്പെക്ടര്‍ സൂരജ് ഗുപ്തയെ താമസസ്ഥലത്ത് കയറി മര്‍ദിച്ച് പണം തട്ടിയ എട്ടംഗസംഘത്തിലെ മൂന്നുപേരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.
കംസ്റ്റംസ് ഇന്‍സ്പെക്ടര്‍ സൂരജ് ഗുപ്തയുടെ വീട്ടില്‍ അതിക്രമിച്ച്് കയറി മര്‍ദ്ദിച്ച് കവര്‍ച്ചനടത്തി ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച സദാചാര പോലീസ് ചമഞ്ഞ സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്. കഴിഞ്ഞ മാസം പത്താം തീയതി രാത്രി ഒരുമണിയോടെയായിരുന്നു എട്ടംഗസംഘം സൂരജ് ഗുപ്തയുടെ വീട്ടില്‍ കയറി അക്രമം അഴിച്ചുവിട്ടത്. വീ്ട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ച് പണം തട്ടിയെടുത്ത് ഭീഷണിപ്പെടുത്തുകയും ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിക്കുകകയും ചെയ്ത 8 അംഗ സംഘത്തിലെ മൂന്നുപേരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
കരിപ്പൂര്‍ സ്വദേശികളായ ഷമീം ,ഷനൂഫ്, സെയ്തലവി, എന്നിവരാണ് പിടിയിലായത്. എയര്‍പോര്‍ട്ടില്‍ കള്ളക്കടത്തിന് കൂട്ടുനില്‍ക്കുന്നതിന് വേണ്ടി കംസ്റ്റംസ് ഉദ്യോഗസ്ഥരെ ബ്ലാക്മെയില്‍ ചെയ്ത് കാര്യംനടത്താന്‍ വേണ്ടിയാണ് പദ്ധതി ആസുത്രണം ചെയ്തത്. സംഭവദിവസം രാത്രി ഒരുമണിക്ക് ഇന്‍സെപ്കടര്‍ താമസിക്കുന്ന എയര്‍പോര്‍ട്ടിനടത്തുള്ള ക്വാര്‍ട്ടേസില്‍ അനാശ്യാസ പ്രവര്‍ത്തനത്തിന് സ്രതീയെ കൊണ്ടുവന്നിട്ടുളളത് പരിശോധിക്കാനെന്ന പേരു പറഞ്ഞ് അതിക്രമിച്ച് കയറിയ പ്രതികള്സ്ത്രീയെ കാണാതെ വന്നപ്പോള്‍ ഇന്‍സ്പെക്ടറെ മര്‍ദ്ദിക്കുകയും വീട്ടിലെ അലമാരയില്‍ നിന്ന് 1പന്ത്രണ്ടായിരം രൂപ അപഹരിക്കുയും ഭീഷണിപ്പെടുത്തുകയും ചെയ്തു.. ഇത്തരം സംഭവങ്ങള്‍ ഇതിനു മുമ്പും പല ഉദ്യോഗസ്ഥന്മാര്ക്കും ഉണ്ടായതായി പറയപ്പെടുന്നുണ്ടെങ്കിലും ആരും ഇതുവരെ പരാതിപ്പെടാതിയെത്തിയിട്ടില്ലെന്ന്്്് പൊലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റയുടെ നിര്‍ദേശപ്രകാരം Dysp ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.