E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday November 30 2020 05:00 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഡല്‍ഹിയിൽ ഫ്ളാറ്റിനുളളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ട നിലയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡല്‍ഹി ഷഹ്ദ്ര മാന്‍സരോവര്‍ പാര്‍ക്കിലെ ഫ്ളാറ്റിനുളളില്‍ വൃദ്ധയായ അമ്മയും മൂന്ന് പെണ്‍മക്കളും ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. സ്വത്ത് തര്‍ക്കമാണ് കൂട്ടക്കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. ഡല്‍ഹി പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. 

എണ്‍പത്തിരണ്ടുകാരിയായ ഊര്‍മിള ജിന്‍ഡാല്‍ , പെണ്‍മക്കളായ സംഗീത ഗുപ്ത, നൂപുര്‍ ജിന്‍ഡാല്‍ , അഞ്ജലി ജിന്‍ഡാല്‍ , സുരക്ഷാജീവനക്കാരനായ രാകേഷ് എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ ഏഴിന് ഫ്ളാറ്റിലെത്തിയ ബന്ധുവാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. സ്ത്രീകളുടെ മൃതദേഹം അകത്തെ മുറിയിലും സുരക്ഷാജീവനക്കാരന്‍റെ മൃതദേഹം ഫ്ളാറ്റിന് പുറത്തും കണ്ടെത്തി. 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാന്‍സരോവര്‍ പാര്‍ക്ക് പൊലീസ്, ഫ്ളാറ്റിനുളളില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറ പുരണ്ട കത്തി കണ്ടെടുത്തു. 

കൊല്ലപ്പെട്ട സ്ത്രീകളുടെ ബന്ധുക്കളാണ് മറ്റ് ഫ്ളാറ്റുകളില്‍ താമസിക്കുന്നത്. ബന്ധുക്കളുമായി സ്വത്ത് തര്‍ക്കമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടുത്തെ ഫ്ളാറ്റ് വില്‍ക്കാനുളള ശ്രമം ബന്ധുക്കള്‍ തടഞ്ഞിരുന്നു. ഇതിന്‍റെ പേരില്‍ ഒരാഴ്ച മുന്‍പ് വഴക്കുണ്ടായതായി നാട്ടുകാര്‍ പൊലീസിന് മൊഴിനല്‍കി. 

ഡല്‍ഹി സ്പെഷ്യല്‍ കമ്മിഷണര്‍ എസ്.ബി.കെ സിങ് അടക്കം ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ ഫ്ളാറ്റിലെത്തി തെളിവ് ശേഖരിച്ചു. മോഷണം നടന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ആരെങ്കിലും അതിക്രമിച്ചു കയറിയതിന്‍റെ സൂചനകളുമില്ലെന്ന് പൊലീസ് പറഞ്ഞു. കൂട്ടക്കൊലപാതകത്തിന് പിന്നിലെ ദുരൂഹതകള്‍ ഉടന്‍ നീക്കാന്‍ കഴിയുമെന്നാണ് ഡല്‍ഹി പൊലീസിന്‍റെ പ്രതീക്ഷ.