രാജ്യ മനസ്സാക്ഷിയെ ഞെട്ടിച്ച് വീണ്ടും കുരുന്നുകളോട് ക്രൂരത. മധ്യപ്രദേശിലെ ജബല്പൂരില് ആറു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ചത് ആറാംക്ലാസ് വിദ്യാര്‍ഥിയായ പിതൃസഹോദരന്റെ പുത്രനാണ്.
യുപിയിലെ ബല്യയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുട്ടിയുമായി കളിച്ചുകൊണ്ടിരിക്കെ സമീപത്തുള്ള വയലിലേയ്ക്ക് കൊണ്ടുപോയാണ് ബന്ധുവായ പതിനൊന്ന് വയസ്സുകാരന് ഉപദ്രവിച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരിശോധിച്ചപ്പോഴാണ് കുട്ടി ശാരീരികമായി പീഡിപ്പിക്കപ്പെട്ടതായി മനസ്സിലായത്. പിന്നീട് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റംസമ്മതിച്ച പതിനൊന്നുകാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
മധ്യപ്രദേശിലെ ജബല്പൂരില് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. വീടിന് സമീപത്തുള്ള ക്ഷേത്രത്തില്‍ മതപരമായ ചടങ്ങുകള്‍ നടക്കുമ്പോഴായിരുന്നു സംഭവം. നിലവിളി കേട്ട് സമീപവാസികള്‍ എത്തിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുട്ടിയെയാണ്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പീഡനത്തിന് ശേഷം കുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു എന്ന് പരിശോധനയില്‍ തെളിഞ്ഞു. സമീപവാസികള്‍ നല്കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ സുശീല്‍ ദീക്ഷിത് എന്ന 26 കാരനാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായി. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, പീഡനം, കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു