കോതമംഗലത്ത് അറുപതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. നേര്യമംഗലം വനത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി ചികില്‍സയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് അറസ്റ്റിലായത്. കോതമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
നേര്യമംഗലം മാനേക്കക്കുടിയിൽ വീട്ടിൽ രവിയെയാണ് ഊന്നുകൽ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഒാഗസ്റ്റ് 26നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സമീപവാസിയായ വിധവയായ സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചുകയറി പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ ഒച്ചവച്ചതിനെത്തുടര്‍ന്ന് കണ്ണിലേക്ക് മണൽ എറിഞ്ഞശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.ഊന്നുകൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും പ്രതി സമീപത്തെ വനത്തിൽ ഒളിവിൽ പോവുകയായിരുന്നു.
ഒളിവില്‍ കഴിയുമ്പോള്‍ വന്യമൃഗങ്ങളുടെ ആക്രമണമുണ്ടായി. കാലിന് മുറിവേറ്റതോടെയാണ് നാട്ടിലെ ആശുപത്രിയില്‍ പ്രതി ചികില്സയ്ക്കെത്തിയതും അറസ്റ്റിലാകുന്നതും.