കോഴിക്കോട് മുക്കത്ത് പരിസ്ഥിതി പ്രവർത്തകനെ ക്വാറി മാഫിയ ആക്രമിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആരോപണം. ലോറി ഇടിച്ച് വീഴ്ത്തി ജാക്കിലിവർ ഉപയോഗിച്ച് ആക്രമിച്ചിട്ടും വധശ്രമത്തിന് കേസെടുത്തിട്ടില്ല. നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കഴിഞ്ഞ ഇരുപത്തയൊൻപതിന് പരിസ്ഥിതി പ്രവർത്തകനായ കൂടരഞ്ഞി മരഞ്ചാട്ടി സ്വദേശിയായ ബഷീർ നേരിട്ട ക്രൂരതായണിത്. ഇനി ആക്രമണം നടന്ന് മൂന്ന് ദിവസത്തിന് ശേഷം മുക്കം പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ കാണുക.അന്യായമായി തടഞ്ഞുവച്ചതിനും പരുക്കേൽപ്പിച്ചതിനും മാത്രമാണ് കേസ്. ജാക്കി ലിവർ കൊണ്ടടിച്ച് കൊല്ലാൻ ശ്രമിച്ചതോ ലോറി ഇടിച്ച് വീഴ്ത്തിയതോടെ മുക്കം പൊലീസിന് കേസെയല്ല.
കണ്ടാലറിയുന്ന രണ്ടു പേർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. സ്റ്റേഷന് മുന്നിലൂടെ ആക്രമണത്തിനുപയോഗിച്ച ലോറി തലങ്ങും വിലങ്ങും ഓടിയിട്ടും പൊലീസ് മാത്രം കാണുന്നുമില്ല.